Kerala

പട്ടാളക്കാരൻ ചമഞ്ഞ് കഞ്ചാവ് കടത്ത്;സംശയിക്കാതിരിക്കാൻ യാത്ര AC കമ്പാർട്ട്മെൻ്റിൽ: 2.040 കി ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ

Posted on

 

ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സർക്കിൾ പാർട്ടിയും RPF ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും ഷോൾഡർ ബാഗിനുള്ളിൽ കടത്തിക്കൊണ്ട് വന്ന 2.040 കി ഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയായ അനറുൽ ഹുസൈനെ (28 വയസ്സ്) പിടികൂടി.

പരിശോധനയിൽ പിടികൂടാതിരിക്കാൻ ട്രെയിനിലെ AC കമ്പാർട്ട്മെൻ്റിൽ പട്ടാളക്കാരൻ ചമഞ്ഞാണ് ടിയാൻ സ്ഥിരമായി കഞ്ചാവ് കേരളത്തിലേക്ക് കടത്തിയിരുന്നത്. പെരുമ്പാവൂർ മേഖലയിലെ അന്യ സംസ്ഥാന കഞ്ചാവ് കച്ചവടക്കാർക്ക് വേണ്ടിയാണ് ടിയാൻ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്. പാർട്ടിയിൽഎക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ,

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോൺസൺ, എക്സൈസ് ഷാഡോ ടീമംഗങ്ങളായ ബിബിൻ ദാസ്, അമൽ ദേവ്,അഷ്കർ സാബു, CEO DVR പ്രദീപ്, RPF CIB SI പ്രെയ്സ് മാത്യു HC ജോസ്, വിപിൻ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version