Kerala
റിവ്യൂ താരം അലിൻ ജോസ് പെരേര വിവാഹിതനായി
തീയറ്ററിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായ അലിൻ ജോസ് പെരേര വിവാഹിതനായി. ശ്രീലക്ഷ്മിയാണ് വധു. ഇരുവരും വിവാഹ വേഷത്തിൽ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രവും വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
വധു ഹിന്ദുവായതുകൊണ്ട് തന്നെ ചടങ്ങുകൾ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. മാസങ്ങൾ നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ആർഭാടങ്ങളില്ലാതെ ആയിരം രൂപയ്ക്ക് അടുത്ത് മാത്രം ചിലവഴിച്ചാണ് അലിനും ശ്രീലക്ഷ്മിയും വിവാഹിതരായത്.
“അലൻ ഒരു ദിവസം എനിക്ക് മെസേജ് അയച്ചിട്ട് ചോദിച്ചു, കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ചോദിച്ചു, ‘എന്താണ്?’ നമ്മക്ക് ഒരു ചായ ഒക്കെ കുടിച്ചിട്ട് സംസാരിച്ചാലോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ ഇടപ്പള്ളിയിൽ വന്നു. ഞാനും പോയിട്ട് സംസാരിച്ചു. പുള്ളി പറഞ്ഞു, ‘എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്. തനിക്ക് കല്യാണം കഴിക്കാൻ താത്പര്യമുണ്ടോ?’ എന്ന് ചോദിച്ചു. അപ്പോൾ ഞാനൊന്ന് ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. വീട്ടിൽ ചെന്നു, കുറേ നേരം ഇരുന്ന് ആലോചിച്ചു. എന്നിട്ട് എടുത്ത തീരുമാനമാണ് ഇത്.”- ശ്രീലക്ഷ്മി പറഞ്ഞു.