Kerala
ആലപ്പുഴയിൽ KSRTC ബസിന്റെ ടയർ ഊരിത്തെറിച്ചു
ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ ടയറാണ് ഊരി പോയത്.
ദേശീയ പാത വളഞ്ഞ വഴി എസ് എൻ കവല ജംഗ്ഷനിൽ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. മുൻ വശത്തെ ടയറാണ് ഊരിതെറിച്ചത്.