India
(കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം – റോമിൽ അണിചേർന്ന് സീറോ മലബാർ സഭ) സമുദായ വളർച്ച കത്തോലിക്ക കോൺഗ്രസിലൂടെ : മാർ റാഫേൽ തട്ടിൽ
സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തി കത്തോലിക്ക കോൺഗ്രസ് ആണ് എന്ന് മാർ റാഫേൽ തട്ടിൽ . ലോകം മുഴുവൻ ഉള്ള സീറോ മലബാർ സഭയുടെ മക്കളെ ഒന്നിപ്പിച്ച് ഒരു ജനത ആക്കി മാറ്റാനും ആധുനിക കാലത്ത് സഭയും സമുദായവും അഭിമുഖീകരിക്കാൻ നിർബന്ധിതമാകുന്ന സങ്കീർണ്ണ സാഹചര്യങ്ങളിൽ വിശ്വാസ അധിഷ്ഠിത നേതൃത്വം നൽകാൻ കത്തോലിക്ക കോൺഗ്രസിന് ഉത്തരവാദിത്വം ഉണ്ട് എന്നും മാർ തട്ടിൽ . റോമിൽ വച്ച് നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ശ്രീ രാജീവ് കൊച്ചു പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇൻഞ്ചനാനി ആമുഖ സന്ദേശം നൽകി. അനുഗ്രഹ പ്രഭാഷണം നടത്തിയ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കത്തോലിക്ക കോൺഗ്രസ് ലോകം മുഴുവൻ സമുദായത്തെ കോർത്തിണക്കുന്ന ശക്തി ആണ് എന്നും അതിനായി സംഘടന നൽകുന്ന സേവനം അവസ്മരണീയ മാണ് എന്നും പറഞ്ഞു. സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ വരും കാലഘട്ടത്തിൽ സഭയുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് കത്തോലിക്ക കോൺഗ്രസ് ആണ് എന്നും ലോകം മുഴുവൻ സംഘടന മുന്നിൽ നിന്ന് സഭയുടെ സമൂഹിക – രാഷ്ട്രീയ- സാമ്പത്തിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം എന്നും പുതിയ സാമൂഹിക മേഖലകളിലേക്ക് കടന്നു വരണം എന്നും പറഞ്ഞു.
മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസ് കല്ലുവേലിൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോയി ആലപ്പാട്ട്, മാർ ജോൺ നെല്ലിക്കുന്നേൽ, മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡയറക്ട റവ. ഫാ. ഫിലിപ്പ് കവിയിൽ, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, റോം മുനിസിപ്പൽ കൗൺസിൽ മെമ്പർ തെരേസ പൂത്തൂർ, മാറ്റർ എക്ളേസിയ പൊന്തിഫിക്കൽ കോളേജ് ഡീൻ ഫാ. പിയറി സാൽബർട്ട്, അഡ്വ. ബിജു പറയന്നിലം, ഷെവലിയാർ ദേവീസ് ഇടകളത്തൂർ, ബെന്നി ആൻ്റെണി, ഡോ. ട്രീസാ ലിസ് സെബാസ്സ്റ്റ്യൻ , ബെന്നി മാത്യു പുളിക്കക്കര, ഫാ. മൈക്കൾ വെട്ടുകാട്ട്, ഫ്രാൻസിസ് ക്ലീറ്റസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സമ്മേളന നഗരിയിൽ പതാക ഉയർത്തി വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവർ രാജ്യ പതാകകൾ സമ്മേളന വേദിയിൽ എത്തിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.കത്തോലിക്ക കോൺഗ്രസിൻ്റെ മൂന്നാമത് ആഗോള സംഗമത്തിനാണ് റോം വേദിയാകുന്നത്.
കത്തോലക്ക കോൺഗ്രസ് നേതാക്കളായ ചാൾസ് ആലുക്ക, ജോസഫ് മാത്യു, വർഗീസ് തമ്പി, ജോളി ജോസഫ്, ജോർജ്ജ് വി. ജോർജ്ജ്, ജോമേഷ് കൈതവന എന്നിവർ വിവിധ നേതൃത്വം നൽകി.
റോമിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് , സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു . ഫാ . ജോർജ് കുടിലിൽ , ഫാ . മൈക്കിൾ വെട്ടിക്കാട്ട് , ഫാ . ജോളി വടക്കൻ , ഡേവീസ് എടക്കളത്തൂർ , ബെന്നി മാത്യു , മാർ ആൻഡ്രൂസ് താഴത്ത്, ഡോ . ജോസ് കുട്ടി ജെ ഒഴുകയിൽ , മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ , ഫാ . ഫിലിപ്പ് കവിയിൽ , പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസ് കല്ലുവേലിലിൽ , ശ്രീ . മോൻസ് ജോസഫ്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ശ്രീ അപു ജോസഫ് , ബിജു പറയന്നിലം , ബെന്നി ആൻ്റണി , രാജീവ് തോമസ്, ട്രീസ ലിസ് സെബാസ്റ്റ്യൻ , ബിജു സെബാസ്റ്യൻ തുടങ്ങിയവർ സമീപം