India

നടൻ അജാസ് ഖാനെതിരെ പീഡന കേസ്

Posted on

മുംബൈ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന സ്ത്രീയുടെ പരാതിയിൽ പ്രശസ്ത നടൻ അജാസ് ഖാനെതിരെ പോലീസ് കേസ് എടുത്തു. മഹാരാഷ്‌ട്രയിലെ വടക്കൻ മുംബൈയിലെ കാണ്ടിവാലിയിലുള്ള സർഗോധ പോലീസ് സ്റ്റേഷനിൽ ആണ് കേസെടുത്തത്.

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രശസ്ത നടൻ അജാസ് ഖാൻ നിരവധി തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 30 വയസ്സുള്ള ഒരു സ്ത്രീ പരാതിപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് നടൻ അജാസ് ഖാനെതിരെ പോലീസ് കേസെടുത്തു. നടൻ അജാസ് ഖാൻ അവതാരകനായ ഹൗസ് അറസ്റ്റ് എന്ന പരിപാടി ഇപ്പോൾ ഉല്ലു ആപ്പിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. അതിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് പലരും പരാതിപ്പെട്ടിരുന്നു. ഈ വിവാദം ശമിക്കുന്നതിന് മുമ്പാണ് അജാസ് ഖാനെതിരെ ഒരു സ്ത്രീ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version