Kerala
യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് പതിവ്; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ വ്യാപകപരാതി
കൊച്ചി: തുറവൂർ സ്വദേശി ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെ കേസിന് പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പരാതിയുമായി എയർപോർട്ടിനടുത്തുള്ളവർ.
കഴിഞ്ഞ ദിവസം വാഹനത്തിൽ പോകുമ്പോൾ വിദ്യാർത്ഥിയെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി എന്നും സമാനമായ രീതിയിലുള്ള സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും പ്രദേശത്തുള്ളവർ പറഞ്ഞു.
എയർപോർട്ട് റോഡിലൂടെ ബൈക്കിൽ പോകുന്ന വഴിയായിരുന്നു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത്.