India

മതിയായ അനുമതിയില്ലാതെ എട്ടുതവണ സർവീസ് നടത്തി; എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ

Posted on

മുംബൈ: മതിയായ അനുമതിയില്ലാതെ എയർബസ് വിമാനം എട്ടുതവണ പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയർ വര്‍ത്തിനസ് റിവ്യു സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെയായിരുന്നു വിമാനം സർവീസ് നടത്തിയത്. എയർഇന്ത്യയുടെ ഉന്നതല മാനേജ്‌മെന്റിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയ ഡിജിസിഎ ഗുരുതരമായ നിയമലംഘനമാണ് എയർ ഇന്ത്യ നടത്തിയതെന്നും കുറ്റപ്പെടുത്തി. 2025 നവംബർ 24നും 25നും ഇടയിൽ ഡൽഹി, ബെംഗളുരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങൾക്കിടയിലാണ് എയർബസ് എ320 നിയമലംഘനം നടത്തി സർവീസ് നടത്തിയത്.

വിമാനത്തിന്റെ സുരക്ഷ ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രം ഡിജിസിഎ നൽകുന്ന പ്രധാനപ്പെട്ട വാർഷിക സർട്ടിഫിക്കറ്റാണ് ARC. ഈ രേഖ ലഭിക്കാതെ സർവീസ് നടത്തുന്നത് ഗുരുതര നിയമലംഘനമാണ്. സംഭവത്തിൽ ഈടാക്കാവുന്നതിൽ ഏറ്റവും ഉയർന്ന പിഴയാണ് ചുമത്തിയതെന്ന് ഡിജിസിഎ അറിയിച്ചു. രേഖകൾ കൈവശമില്ലാതെ വിമാനം പറത്തിയത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അധികൃതർ നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version