Kerala

ആ​ഗോള അയ്യപ്പ സം​ഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്; ഹൈകോടതി

Posted on

ആഗോള അയ്യപ്പ സംഗമത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ. ദേവസ്വം ബെഞ്ചിന് മുന്നിൽ നേരിട്ട് എത്തിയാണ് വിജയൻ അസോസിയേറ്റ്സ് പൊരുത്തക്കേടുകളെ കുറിച്ച് വിശദീകരിച്ചത്.

വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ചെലവായ തുകയുടെ യഥാർഥ ബില്ലുകൾ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്ന് ഓഡിറ്റർ അറിയിച്ചു. ക്രോഡീകരിച്ച ബില്ലുകൾ മാത്രമാണ് ലഭിച്ചത്. അതിനാൽ ബജറ്റിന് മുകളിൽ ചിലവ് വന്നത് സ്വതന്ത്രമായി പരിശോധിക്കാനോ, താരതമ്യം ചെയ്യാനോ സാധിച്ചില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആസ്തി റജിസ്റ്റർ ദേവസ്വം ബോർഡ് സമർപ്പിച്ചില്ലെന്നും ഓഡിറ്റർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version