Kerala
ശബരിമല സ്വർണ്ണക്കൊള്ള: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ മൊഴിയെടുക്കാൻ എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. പോറ്റിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം.
പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിയാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി വിളിപ്പിക്കും. പോറ്റി തന്നെ വന്ന് കണ്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടൂർ പ്രകാശിന് പുറമെ പോറ്റിയുമായി ബന്ധമുള്ള മറ്റ് രാഷ്ട്രീയ നേതാക്കളുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി.