Kerala
ഐക്യം വേണ്ടെന്ന എന്‍എസ്എസ് നിലപാട് അറിഞ്ഞത് മാധ്യമത്തിലൂടെയെന്ന് അടൂര്‍ പ്രകാശ്
പത്തനംതിട്ട: എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന എന്‍എസ്എസ് നിലപാട് അറിഞ്ഞത് മാധ്യമത്തിലൂടെയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇക്കാര്യത്തില്‍ പിന്നീട് വിലയിരുത്തല്‍ നടത്തും. തങ്ങള്‍ ആരും എന്‍എസ്എസ് നേതൃത്വത്തെ അങ്ങോട്ട് പോയി കണ്ടിട്ടില്ല.
കേരളത്തിന്റെ മനസാക്ഷി എന്താണ് ചിന്തിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിവുള്ളവയാണ് സമുദായിക സംഘടനകള്‍. എന്‍എസ്എസിനെയും എസ്എന്‍ഡിപിഎയും കോണ്‍ഗ്രസുമായി യോജിപ്പിച്ചുകൊണ്ടുപോകുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.