Kerala
ശബരിമലയിലേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്ക് ഡിജിപിയുടെ ശുപാര്‍ശ
തിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി.
സംഭവത്തില്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് നല്‍കി. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം.
ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയോടെയാകും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയക്കുക. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
ശാരീരികമായ വയ്യായ്കയും കാലു വേദനയും ഉള്ളതിനാല്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയ്ക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രാക്ടറില്‍ കയറുകയായിരുന്നു എന്നാണ് എം ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കിയിരുന്നത്.