Kerala
നടി ശോഭന വിവാഹിതയാകുന്നു?
കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ നിറയുന്ന ഒരു വിവാഹ വാർത്താ പരസ്യമുണ്ട്. ശോഭന വിവാഹിതയാകുന്നു എന്ന പരസ്യം. അതിൽ ബന്ധുവായ ആളിനെ ആകും വിവാഹം കഴിക്കുന്നതെന്നും വിവാഹത്തോടെ അഭിനയം വിടും എന്നും പറഞ്ഞിട്ടുണ്ട്.
എന്നാൽ ഇതിന്റെ ആധികാരികത തേടി ആരാധകർ തന്നെ സോഷ്യൽ മീഡിയയെ ആശ്രയിച്ചു. ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണ് പരസ്യത്തിൽ ഉള്ളതെന്ന് വ്യക്തമാണ്.
പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ആളിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുള്ള ഉത്തരവും ആരാധകർ തന്നെ കണ്ടെത്തി. എന്നാൽ ഈ വിവാഹപരസ്യം ഇടുന്ന സമയത്ത് അതായത് 87 ൽ ശോഭനക്ക് പതിനേഴുവയസ് പ്രായമായിരുന്നു.
അങ്ങനെ എങ്കിൽ ഇങ്ങനെ ഒരു വിവാഹപരസ്യം ആ കാലത്ത് വന്നു എന്ന് പറയുന്നതിൽ യാഥാർഥ്യം ഉണ്ടാകില്ല എന്നതും ആരാധകർ തന്നെയാണ് കണ്ടെത്തിയത്. എ ഐ സഹായത്തോടെ ചെയ്തുവച്ച ഒരു പരസ്യചിത്രം ആകുമോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. അതേസമയം നൃത്തത്തെ പ്രാണനുതുല്യം സ്നേഹിക്കുന്ന ശോഭന നൃത്തവിദ്യാലയവും നടത്തുന്നു.