Entertainment

അയാൾ പാന്റ്സിന്റെ സിപ് അഴിച്ചു, സ്വകാര്യഭാഗത്ത് സ്പർശിക്കാൻ നിർബന്ധിച്ചു; വെളിപ്പെടുത്തി നടി തിലോത്തമ ഷോമി

Posted on

ശക്തമാർന്ന കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് തിലോത്തമ ഷോമി. ഡൽഹിയിൽവച്ച് തനിക്കുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഹോട്ടർഫ്ലൈയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.

ഡൽഹിയിൽ ബസ് കാത്തുനിൽക്കുന്ന സമയത്ത് ഒരു കാർ എന്റെ അടുത്തുവന്നു നിന്നു. അതിൽനിന്നും ഒരു കൂട്ടം ആളുകൾ പുറത്തിറങ്ങി എനിക്കു ചുറ്റും വന്നുനിന്ന് ശല്യപ്പെടുത്താൻ തുടങ്ങി. ഒരാൾ ചെറിയൊരു കല്ലെടുത്ത് എന്റെ ദേഹത്തേക്ക് എറിഞ്ഞു. ഞാൻ കുറച്ചു കൂടി മുന്നോട്ടേക്ക് മാറിനിന്നു. ഓടിയാൽ അവർ എന്റെ പിന്നാലെ വരുമെന്ന് ഉറപ്പായിരുന്നു. അതിനാൽ ഏതെങ്കിലും വാഹനത്തിന് കൈകാണിക്കാമെന്ന ധാരണയിൽ ആ റോഡിൽ നിന്നുവെന്ന് നടി പറഞ്ഞു..

”നിരവധി വാഹനങ്ങൾക്ക് കൈകാട്ടിയെങ്കിലും ഒന്നും നിർത്തിയില്ല. അപ്പോഴാണ് മെഡിക്കൽ ചിഹ്നം പതിച്ച ഒരു കാർ വന്നത്. കൈ കാട്ടിയപ്പോൾ നിർത്തി. അദ്ദേഹം ഒരു ഡോക്ടറായതിനാൽ സുരക്ഷിതമായിരിക്കുമെന്ന് കരുതി ഞാൻ കാറിന്റെ മുൻ സീറ്റിൽ ഇരുന്നു. പക്ഷേ, കുറച്ചു ദൂരം കഴിഞ്ഞതും അയാൾ പാന്റ്സിന്റെ സിപ് അഴിച്ചു, എന്റെ കൈ അയാളുടെ സ്വകാര്യഭാഗത്ത് സ്പർശിക്കാൻ നിർബന്ധിച്ചു. പെട്ടെന്ന് ഞാൻ അയാളെ അടിച്ചു. അയാൾ കാർ നിർത്തുകയും എന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. അതൊരു ഭയാനകമായ അനുഭവമായിരുന്നു, ഞാൻ ശരിക്കും ഞെട്ടിപ്പോയി. പക്ഷേ, ഉടനടി പ്രതികരിക്കാനുള്ള ഊർജം അപകടകരമായ ആ അവസ്ഥയിൽ നിന്ന് കരകയറാൻ എന്നെ സഹായിച്ചു,” നടി വ്യക്തമാക്കി.

നെറ്റ്ഫ്ളിക്സ് പരമ്പരയായ ‘ത്രിഭുവൻ മിശ്ര: സി.എ ടോപ്പറി’ലാണ് തിലോത്തമ ഒടുവിൽ വേഷമിട്ടത്. ജിതേന്ദ്ര കുമാർ നായകനായ കോട്ട ഫാക്ടറിയിലും തിലോത്തമ മുഖ്യവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഖിസ്സ: ദി ടെയിൽ ഓഫ് എ ലോൺലി ഗോസ്റ്റ്, ദ ലെറ്റേഴ്സ്, സോൾഡ്, ചിൽഡ്രൻ ഓഫ് വാർ തുടങ്ങിയ ചിത്രങ്ങളിൽ തിലോത്തമ അഭിനയിച്ചിട്ടുണ്ട്. പ്രവർത്തിച്ചിട്ടുണ്ട്. മെന്റൽഹുഡ്, ഡൽഹി ക്രൈം, ദി നൈറ്റ് മാനേജർ തുടങ്ങിയ സീരീസുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version