Kerala
രാഹുലിനെതിരെ പരാതി നൽകിയാൽ കൊന്ന് കളയും; നടി റിനിയ്ക്ക് വധഭീഷണി
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയതിന് അജ്ഞാതൻ വീട്ടിലെത്തി വധഭീഷണി മുഴക്കിയതായി റിനി ആൻ ജോർജ്. രാഹുലിനെതിരെ പരാതി നൽകിയാൽ കൊന്ന് കളയുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് റിനി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ റിനി ആൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അതിജീവിതകളുടെ സന്തോഷത്തിൽ പങ്കു ചേരുന്നുവെന്നും തൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നുവെന്നുമായിരുന്നു നടിയുടെ പ്രതികരണം.
രാഹുലിനെതിരെ ആദ്യമായി പരാതി ഉന്നയിക്കുന്നത് റിനി ആൻ ജോർജ് ആയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ നിരവധി പരാതികൾ ഉയർന്നുവന്നത്.
രാഹുലിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ റിനിക്ക് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.