Kerala
ഞാൻ അമ്മയില്‍ അംഗമല്ല! തെരഞ്ഞെടുപ്പ് വാർത്തകളോട് പ്രതികരിച്ചു നടി ഭാവന
അഭിനേതാക്കളുടെ സംഘടന ആയ അമ്മയിലെ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ല എന്ന് നടി ഭാവന. താന്‍ അമ്മയില്‍ അംഗമല്ല. തിരഞ്ഞെടുപ്പും ആയി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ല എന്നും ഭാവന പറഞ്ഞു. അതിനെ കുറിച്ച് മറ്റൊരു സാഹചര്യത്തില്‍ പ്രതികരിക്കാം – ഭാവന പറഞ്ഞു.
അതേസമയം, സംഘടനയില്‍ നിന്ന് വിട്ടുനില്ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന് പറഞ്ഞു. തനിക്കെതിരായ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്വേതാ മേനോന് വ്യക്തമാക്കി.