Kerala
കൊച്ചിയിൽ പിടിച്ച ലാൻഡ് ക്രൂയിസർ മൂവാറ്റുപുഴ സ്വദേശിയുടേത്; അമിത് ചക്കാലക്കലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്. ഇതിനായി ഉടൻ സമൻസ് നൽകും.
ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനൊരുങ്ങുന്നത്. പിടിച്ചെടുത്ത വാഹനങ്ങളുടെ കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നതായും അമിത് ചക്കാലക്കലിന് ഇടനിലക്കാരുമായി ബന്ധമുണ്ടെന്നുമുള്ള നിഗമനത്തിലാണ് കസ്റ്റംസ്.
കൂടാതെ അമിത്തിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതിൽ ദുരൂഹത തുടരുകയാണ്. കൊച്ചിയിൽ പിടിച്ച ഫസ്റ്റ് ഓണർ വാഹനം 92 മോഡൽ ലാൻഡ് ക്രൂയിസര്‍ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടേതാണെന്ന് കസ്റ്റംസ് കണ്ടെത്തി.