Entertainment
ശാലിനിയുടെ പിന്തുണയാണ് കരുത്ത്; രോഗവസ്ഥയെക്കുറിച്ച് നടൻ അജിത് കുമാര്‍
തമിഴ് സിനിമയുടെ സൂപ്പര്‍ താരം അജിത് കുമാറിന് സിനിമ മാത്രമല്ല ജീവിതം. കടുത്ത റേസിങ് ആരാധകനായിരുന്ന അജിത് ഇന്ന് അറിയപ്പെടുന്ന റേസിങ് താരം കൂടിയാണ്.
സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്ത് റേസിങില്‍ സജീവമായി മാറിയിരിക്കുകയാണ് അജിത്ത്. സ്പെയ്നിലെ ബാഴ്സലോണയില്‍ നടക്കുന്ന റേസില്‍ പങ്കെടുക്കുകയാണ് താരമിപ്പോള്‍.
തന്റെ പാഷന് വേണ്ടി താണ്ടിയ കടമ്പകളെക്കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അജിത്. കുടുംബത്തിനും കുട്ടികള്‍ക്കൊപ്പവും സമയം ചെലിവിടാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കുന്നില്ലെന്നാണ് അജിത് പറയുന്നത്. അതിലുമുപരിയായി തനിക്ക് ഇപ്പോള്‍ ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങളുണ്ടെന്നും താരം തുറന്ന് പറഞ്ഞു.
ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തനിക്ക് ഇന്‍സോമ്നിയ ആണെന്ന് അജിത് കുമാര്‍ തുറന്നു പറഞ്ഞത്. ”എനിക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. നാല് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ സാധിക്കില്ല. വിമാനയാത്രയ്ക്കിടേയും വളരെ കുറച്ച് മാത്രമേ വിശ്രമിക്കാറുള്ളൂ” എന്നാണ് അജിത്ത് പറയുന്നത്. തനിക്കിപ്പോള്‍ സിനിമകളും വെബ് സീരീസുകളുമൊന്നും കാണാനും അതിനാല്‍ സാധിക്കാറില്ലെന്നും അജിത്ത് പറയുന്നു.