Kerala

തൃശൂരിൽ സ്കൂൾ കെട്ടിടത്തിനുമുന്നിലേക്ക് വൻമരം കടപുഴകി വീണു

Posted on

തൃശൂരിൽ വൻമരം കടപുഴകി വീണു. സ്കൂൾ കെട്ടിടത്തിനു മുന്നിലെ കാർ പാർക്കിംഗ് ഏരിയയിലാണ് വൻമരം കടപുഴകി വീണ് അപകടം. ഒന്നിലധികം മരങ്ങളാണ് കടപുഴകി വീണത്. തൃശൂർ നടത്തറ പൂച്ചട്ടി ഭവൻസ് സ്കൂളിലാണ് മരം വീണത്.

സ്കൂളിലെ എൽകെജി സെക്ഷന് മുന്നിലായിരുന്നു സംഭവം.രക്ഷിതാക്കളുടെ വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണത്. നിരവധി വാഹനങ്ങൾക്ക് അപകടത്തിൽ തകർച്ച സംഭവിച്ചിട്ടുണ്ട്.

അതേസമയം, കണ്ണൂരിലും കനത്ത മഴയെ തുടർന്ന് കെട്ടിടവും മതിലും തകർന്നുവീണു. തളാപ്പ് എൽഐസി  റോഡിലാണ് കെട്ടിടം തകർന്ന് വീണത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version