Kerala
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; അപകടം ചുരം കയറുന്നതിനിടെ
താമരശ്ശേരി: താമരശ്ശേരി ചുരം കയറുന്നതിനിടെ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.
ചുരം ഒമ്പതാം വളവിനു താഴെയായാണ് അപകടം നടന്നത്. ഇന്നലെ രാത്രി ചുരം കയറുകയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
കാറിൽ ഉണ്ടായിരുന്ന 4 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.