Kerala

യുവാക്കളെ കാർ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ താൻ മദ്യപിച്ചിരുന്നില്ലെന്ന് നടൻ മണിയൻപിള്ള രാജു

Posted on

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കളെ കാർ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ താൻ മദ്യപിച്ചിരുന്നില്ലെന്ന് നടൻ മണിയൻപിള്ള രാജു. ഭയം കൊണ്ടാണ് അപകടം സംഭവിച്ചതിന് പിന്നാലെ വാഹനമെടുത്ത് പോയതെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. അഭിഭാഷകൻ മുഖേനയാണ് മണിയൻപിള്ള രാജു പൊലീസുമായി ബന്ധപ്പെട്ടത്.

വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് നടൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സ്റ്റേഷനിൽ ഹാജരായാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്താനും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുമാണ് പൊലീസിന്റെ നീക്കം. സ്റ്റേഷനിൽ ഹാജരാകാമെന്ന് മണിയൻപിള്ള രാജു അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version