Kerala

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു

Posted on

തിരുവനന്തപുരം: അമ്പലത്തറ പരവൻകുന്നിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. പാച്ചല്ലൂർ പനത്തുറ കുന്നുപുറത്തുവീട്ടിൽ സെയ്ഫുദീൻ(54) ആണ് മരിച്ചത്.

ബൈക്കോടിച്ചിരുന്ന യുവാവിനും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനും ഗുരുതരമായി പരിക്കേറ്റു. നെല്ലിമൂട് സ്വദേശിയായ അരുൺദേവ്(19) ബാലരാമപുരം രാമപുരം സ്വദേശി സൂര്യജിത്ത്(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version