Kerala

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 55വയസുകാരന് ദാരുണാന്ത്യം

Posted on

കൊല്ലം: കൊല്ലം പുനലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 55 വയസ്സുകാരൻ മരിച്ചു.

പുനലൂർ പത്തനാപുരം പാതയിൽ കടക്കാമണ്ണിലായിരുന്നു സംഭവം. കോന്നി കുന്നണ്ണൂർ നെടിയകാലായിൽ മുഹമ്മദ് ഇസ്മായിൽ ആണ് മരിച്ചത്.

ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് വന്ന സൂപ്പർ ഡീലക്സ് ബസും മുഹമ്മദ് ഇസ്മായിൽ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version