Kerala
കൊച്ചിയില്‍ രണ്ട് വാഹനാപകടം; മൂന്ന് യുവാക്കള്‍ മരിച്ചു
കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലും ഇടക്കൊച്ചിയിലുമായുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു.
ഫോര്‍ട്ട് കൊച്ചി നസ്രത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ തോപ്പുംപടി സ്വദേശികളായ കാല്‍വിന്‍ ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത് . പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ പള്ളുരുത്തി സ്വദേശി അനന്തുവാണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.