Kerala
സൈക്കിളിന്റെ നിയന്ത്രണം പോയി; മതിലിലിടിച്ച് 14കാരന്‍ മരിച്ചു
പത്തനംതിട്ട: സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാസുദേവ വിലാസത്തില്‍ ബിജോയ് ഹരിദാസിന്റെയും വി ആര്‍ സൗമ്യയുടെയും മകന്‍ ഭവന്ദ് (14) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10ന് ആയിരുന്നു അപകടം. കൊല്ലമ്പാറ ഇടപ്പരിയാരം റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോള്‍ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട സൈക്കിള്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിന്റെ ഗേറ്റ് തകര്‍ത്ത് ഭിത്തിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സമീപത്തുള്ള ആളുകള്‍ ഓടിയെത്തി ഭവന്ദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.