Kerala
ബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: വളവില്‍വെച്ച് ബസിനെ മറികടക്കാനുളള ശ്രമത്തിനിടെ എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. സൗക്കൂര് സ്വദേശി വിജയ് (26) ആണ് മരിച്ചത്. കര്‍ണാടകയിലെ കുന്ദാപുരയിലാണ് സംഭവം. തല്ലൂര്-നേരലക്കട്ടെ റോഡിലെ അപകടസാധ്യതയുളള വളവിലാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സൗക്കൂറിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന വിജയ് അമിതവേഗതയില്‍ ഒരു ബസിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ എതിരെ വന്ന മറ്റൊരു ബസില്‍ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.