Kerala

മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, അഞ്ച് പേരുടെ നില ഗുരുതരം

Posted on

ആലപ്പുഴ: മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് തിരിച്ചു മടങ്ങും വഴി ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ​ദാരുണാന്ത്യം.

മാന്നാർ ഇരമത്തൂരിൽ വെച്ചുണ്ടായ അപകടത്തിൽ ചെന്നിത്തല ഒന്നാം വാർഡ് പറയങ്കേരി കാരാത്തറയിൽ പുത്തൻ വീട്ടിൽ അജിതിൻ്റെ മകൻ ജഗൻ(23) ആണ് മരിച്ചത്.

അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരു ബൈക്കുകളും പൂർണമായി തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version