Kerala
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ വടക്കാഞ്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴാനി സ്വദേശിയായ, 31കാരൻ അഖിൽ ആണ് മരിച്ചത്. കാക്കിനിക്കാട് നെല്ലിച്ചോട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകനാണ്.
ഇന്നലെ രാത്രി 9.15 ഓടെയാണ് അപകടം നടന്നത്. ഓട്ടുപാറ വാഴാനി റോഡിൽ വച്ചായിരുന്നു സംഭവം. വാഴാനി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു അഖിൽ.
ഈ സമയം എതിർ ദിശയിൽ നിന്ന് വന്ന കാർ അഖിലിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.