India

കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം

Posted on

ഹൈദരാബാദ്: തോണ്ടുപള്ളിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറി ആറ് പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.

ഹൈദരാബാദിലെ സനത്‌നഗറില്‍ താമസിക്കുന്ന ബൊള്ളി ശിവകുമാര്‍ (37), ഭാര്യ ബൊള്ളി ലാസ്യ (35), മകള്‍ ബൊള്ളി റിഷിത (7), കൊടക് ശ്രീനിവാസ് (40), കൃഷ്ണ ചന്ദ്ര (13), കൊടക് മാധവ് (10) എന്നിവരാണ് മരിച്ചത്.

ശിവകുമാര്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. ലാസ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ ജീവനക്കാരിയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version