Kerala

സ്‌കൂട്ടറും ബൈക്കും കുട്ടിയിട്ടിച്ച് അപകടം, വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Posted on

കണ്ണൂര്‍: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.

കണ്ണൂര്‍ ചേലേരി നൂഞ്ഞേരിയിലെ സഫവില്ലയില്‍ മുഹമ്മദ് സൂഫിയാന്‍ (19) ആണ് മരിച്ചത്. കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് സൂഫിയാന്‍.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ കണ്ണാടിപ്പറമ്പ് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറുമായി സൂഫിയാന്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version