Kerala
ബൈക്കിൽ മിനിലോറി ഇടിച്ചു; യുവാവ് മരിച്ചു
തിരുവനന്തപുരം: പനപ്പാംകുന്ന് റോഡിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നിലമേൽ കുര്യോട് സ്വദേശി വിപിൻകുമാർ (37) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്ന വിപിൻകുമാറിന്റെ ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന മിനി ലോറി ഇടിക്കുകയായിരുന്നു.
കെട്ടിട നിർമാണത്തൊഴിലാളിയായ വിപിൻകുമാർ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.