India
ബൈക്കിൽ സ്കൂൾ ബസിടിച്ച് അപകടം, നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങൾ മരിച്ചു
ബംഗളൂരു: സ്‌കൂള്‍ ബസ് ഇടിച്ച് പിഞ്ച് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. നാലും രണ്ടും വയസ്സുളള കുഞ്ഞുങ്ങളാണ് മരിച്ചത്. ബംഗളൂരുവിലെ തന്നിസാന്ദ്രയിലാണ് അപകടം ഉണ്ടായത്. കുട്ടികളുമായി സഞ്ചരിച്ച ബൈക്ക് സ്‌കൂള്‍ ബസ് വരുന്നത് കണ്ട് നിര്‍ത്തിയിട്ടെങ്കിലും, ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്ന് ബൈക്കില്‍ ഇടിക്കുകയായിരുന്നു.
പൊലിസുകാരനായ നാഗനഗൗഡയുടെ മക്കളായ വര്‍ഷ (രണ്ട്) ഭാനു (നാല്) എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് റോഡില്‍ തെറിച്ചവീണ കുട്ടികളുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയായിരുന്നു. സംഭവത്തില്‍ ഹെന്നൂര്‍ ട്രാഫിക് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ ബസ് ഡ്രൈവറായ മല്ലപ്പയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.