India
നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി; മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ലോറി നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തിരുപ്പോരൂരിലാണ് സംഭവം.
രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയും വെല്ലൂര്‍ സ്വദേശിനിയുമായ മിസ്ബ ഫാത്തിമയാണ്(21) മരിച്ചത്. മലയാളികളായ നവ്യ (21), മുഹമ്മദലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെയായിരുുന്നു അപകടമുണ്ടായത്. പത്ത് വിദ്യാര്‍ത്ഥികള്‍ രണ്ട് കാറുകളിലായി മഹാബലിപുരത്തേയ്ക്ക് യാത്ര പോയിരുന്നു. തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മിസ്ബ അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മിസ്ബ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ക്രോംപേട്ട് ബാലാജി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.