Kerala
കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേരുടെ നില ഗുരുതരം
വയനാട് കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
മീനങ്ങാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും മാനന്തവാടിയിൽ നിന്ന് മീനങ്ങാടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
ഈ അപകടത്തിൽപ്പെട്ട രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാറുകളിൽ ഉണ്ടായിരുന്ന പത്ത് യാത്രക്കാരെയും വയനാട് വിംസ് (WIMS) ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ 16 വയസ്സുള്ള ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.