India
മദ്യലഹരിയിൽ ഔഡി കാർ നിയന്ത്രണം വിട്ടു; ഒരു മരണം, 15 പേർക്ക് പരിക്ക്
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഔഡി കാർ നിയന്ത്രണം വിട്ട് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. 4 പേരുടെ അവസ്ഥ ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. ഡ്രൈവർ മദ്യപിച്ച് അമിത വേഗത്തിൽ കാർ ഓടിച്ചതാണ് അപകട കാരണം.
നിയന്ത്രണം വിട്ട കാർ ആദ്യം ഡിവൈഡറിൽ ഇടിച്ച് 30 മീറ്ററോളം മുന്നോട്ട് പോയതായി പൊലീസ് വ്യക്തമാക്കി. വഴിയോരത്തുണ്ടായിരുന്ന സ്റ്റാളുകളും മറ്റും മറിച്ചിടുകയും ശേഷം കാർ ഒരു മരത്തിൽ ചെന്ന് ഇടിച്ചു നിന്നു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വണ്ടികൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ആഡംബര കാർ പരിപൂർണ്ണമായും തകർന്നു.