Kerala

36 ദിവസത്തിന് ശേഷം നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് പുറത്തിറങ്ങും

Posted on

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. 36 ദിവസത്തിന് ശേഷമാണ് സുഹൈൽ മോചിതനാകുന്നത്.

സുഹൈൽ ഒഴികെ മറ്റ് മൂന്ന് പ്രതികൾ 10 ദിവസം മുമ്പ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, സുഹൈൽ സജീവിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാനായിരുന്നു ഹൈക്കോടതി നിർദേശം. നേരത്തെ മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

ഒക്ടോബർ 11 ന് പുലർച്ചെ 1.45ന് നെടുമ്പാശേരി എയര്‍പോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേരാണ് മരിച്ചത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് തൽക്ഷണം മരിച്ചത്.

വാഹനം ഓടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. സുഹൈലിനെതിരായ കൂടുതല്‍ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. കുറ്റപത്രം ഈ മാസം അവസാനത്തോടെ കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version