Kerala
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടി 8ാം മൈലിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കൊടുങ്ങൂർ സ്വദേശി സുമേഷ് കുമാർ എൻ.എസിനു ( 37) പരുക്കേറ്റു.
ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഇന്നലെ രാത്രി കിടങ്ങൂരിൽ വച്ച് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു കിടങ്ങൂർ സ്വദേശി കുര്യാക്കോസിനു ( 69) പരുക്കേറ്റു.
ഇന്നലെ രാത്രി 8 മണിയോടെ പൈകയിൽ വച്ചു ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു സഹോദരങ്ങളായ ജിനോ മാത്യു ( 33) ജിപ്സൺ മാത്യു ( 28) എന്നിവർക്കു പരുക്കേറ്റു.