Crime

വിനോദ യാത്ര കഴിഞ്ഞ് ബസില്‍ മറന്നുവെച്ച ചെരുപ്പെടുക്കാൻ പോയ കുട്ടിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു ൽ : ദാരുണ അന്ത്യം

Posted on

കൊല്ലം∙ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒൻപതുവയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹില്‍ ഭവനില്‍ നവാസ് – അനീഷ ദമ്പതികളുടെ മകൻ ആഹില്‍ മുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11:30നായിരുന്നു അപകടം.

ശൂരനാട് തെക്ക് തെങ്ങും വിള ജുമാ മസ്ജിദിന് സമീപത്താണ് അപകടം നടന്നത്. മദ്രസ വിദ്യാർത്ഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയതായിരുന്നു ആഹില്‍ മുഹമ്മദ്. കുട്ടികള്‍ ബസില്‍ നിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോകുമ്പോള്‍ ബസില്‍ മറന്നുവെച്ച ചെരുപ്പെടുക്കാൻ ആഹില്‍ തിരികെ വന്നു. ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരിച്ചു. ശൂരനാട് പിഎസ്പിടിഎം എല്‍പിഎസ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും. അസ്ന, അമല്‍ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version