Kerala

അമിതവേഗത്തില്‍ എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച്‌ അപകടമുണ്ടാക്കി യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

Posted on

കോട്ടയം: തെങ്ങണയില്‍ അമിതവേഗത്തില്‍ എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച്‌ അപകടമുണ്ടാക്കി യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി.ഇന്നലെ  വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പായിപ്പാട് മുതല്‍ കണ്ണോട്ട വരെ എട്ട് കിലോമീറ്റർ നിർത്താതെ പാഞ്ഞ കാർ നാട്ടുകാരാണ് കോട്ടയം തെങ്ങണയില്‍ വച്ച്‌ പിടികൂടി നിർത്തിച്ചത്.

വാഹനം ഓടിച്ച 18കാരനായ തിരുവല്ല സ്വദേശി ഗോകുല്‍ ബിനുവിനെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്‌തു. പായിപ്പാട് വെള്ളാപ്പള്ളി മുതല്‍ തെങ്ങണ വഴി കണ്ണോട്ട വരെ എട്ട് കിലോമീറ്ററാണ് ഗോകുല്‍ അപകടം വരുത്തി കാറോടിച്ചത്.

വഴിനീളെയുള്ള നിരവധി വാഹനങ്ങളെ ഇടിച്ചുകൊണ്ടായിരുന്നു ഇയാളുടെ ഡ്രൈവിംഗ്. ഇന്നോവയുടെ മുന്നില്‍ വലതുവശത്തെ ടയർ പൊട്ടി ഡിസ്‌ക് റോഡിലുരഞ്ഞ് തീപ്പൊരി ചിതറിച്ചായിരുന്നു യാത്ര.

അപകടമുണ്ടാക്കുന്നതുകണ്ട് നാട്ടുകാർ കൈകാണിച്ചെങ്കിലും ഗോകുല്‍ വണ്ടിനിർത്താതെ പാഞ്ഞു. ഇതോടെ ഇവർ മറ്റ് വാഹനങ്ങളില്‍ പിന്നാലെയെത്തിയാണ് പ്രതിയെ പിടിച്ചുനിർത്തിയത്.വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version