Kerala

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Posted on

കാസര്‍കോട്: കുമ്പളയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.

ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് – റംസീന ദമ്പതികളുടെ മകള്‍ റിസ്വാന (15) ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം. റിസ്വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version