Kerala
കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
കോട്ടയം കുമ്മണ്ണൂരിലാണ് അപകടമുണ്ടായത്. പട്ടിത്താനം മാളികപ്പറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയില്‍ വച്ചായിരുന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.