Kerala
കോട്ടയത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു. കോട്ടയം എരുമേലി പൊലീസ് സ്റ്റേഷനിലെ സി പി ഒ കെ.ആർ അജീഷിനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഞായറാഴ്ച വൈകീട്ട് ഒമ്പതരയോടെയാണ് മരണം.
ശനിയാഴ്ച രാത്രി എം സി റോഡിൽ കോട്ടയം എസ് എച്ച് മൗണ്ട് സ്കൂളിനു സമീപം അജീഷ് സഞ്ചരിച്ച സ്കൂട്ടറും കെ എസ് ആർ ടി സി ബസ്സും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മരങ്ങാട്ടുപ്പളിയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.