Kerala
എസി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്.
അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരുന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. സെക്രട്ടറിയേറ്റിനോട് ചേർന്ന സുരക്ഷാ മേഖലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
പ്രവർത്തരഹിതമായ എസി റിപ്പയർ ചെയ്യാൻ ആണ് രണ്ട് താൽകാലിക ജീവനക്കാർ ഇവിടെയ്ക്ക് എത്തിയത്. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.