Kerala
അബിന്‍ വര്‍ക്കിയുടെ ദേശീയ സെക്രട്ടറി സ്ഥാനം: തീരുമാനം പുനപരിശോധിക്കില്ലെന്ന് ദേശീയ അധ്യക്ഷന്‍
ന്യൂഡല്‍ഹി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നേതൃതലത്തിലേക്ക് വിവിധ ആളുകളെ തെരഞ്ഞെടുത്ത തീരുമാനം പുനപരിശോധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ്.
വോട്ടും തീരുമാനവുമായി ബന്ധമില്ലെന്ന് ഉദയ് ഭാനു മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ ഒരു തീരുമാനം കീഴ് വഴക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാന തീരുമാനം മറ്റ് സംസ്ഥാനങ്ങളിലും എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജാതി സമവാക്യം നോക്കിയില്ല. ഒരു നേതാവിന്റെയും സമ്മര്‍ദ്ദം പുതിയ തീരുമാനത്തിന് പിന്നില്‍ ഇല്ല. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ യൂത്ത് കോണ്‍ഗ്രസില്‍ പതിവാണ്. പല സംസ്ഥാനങ്ങളിലും വര്‍ക്കിംഗ് പ്രസിഡന്റുമാരുണ്ട്’, ഉദയ് ഭാനു പറഞ്ഞു.
അബിൻ വർക്കിയുടെ പരാതി ലഭിച്ചില്ലെന്നും അദ്ദേഹത്തെ കേൾക്കാൻ തയ്യാറാണെന്നും ഉദയ് ഭാനു കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് ഒരു കുടുംബമാണെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.