Kerala

അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുക അരിവാൾ ചുറ്റിക നക്ഷത്രത്തിൽ

Posted on

മലപ്പുറം: തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ കായികമന്ത്രി വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലെല്ലാം കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ചതിന് ശേഷമാണ് വി അബ്ദുറഹിമാൻ ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. ഒരു ലോക്സഭാ തെരഞ്ഞടുപ്പിലുമാണ് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുമിലുമാണ് കപ്പും സോസറും ചിഹ്നത്തിൽ അബ്ദുറഹിമാൻ മത്സരിച്ചത്.

പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിൽ ലീഗിലെ ഇ ടി മുഹമ്മദ് ബഷീഷിന്റെ ലീഡിൽ ഇടിവ് വരുത്താൻ അബ്ദുറഹിമാന് കഴിഞ്ഞിരുന്നു. പിന്നാലെ താനൂരിൽ രണ്ട് തവണ വിജയിച്ച് അബ്ദുറഹിമാൻ നിയമസഭയിലെത്തി. നാഷണൽ സെക്കുലർ കോൺഫറൻസ് പ്രതിനിധിയായാണ് ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും അബ്ദുറഹിമാൻ മത്സരിച്ചത്.

അന്നെല്ലാം കപ്പും സോസറും ചിഹ്നത്തോടായിരുന്നു അബ്ദുറഹിമാന് പ്രിയം. എന്നാൽ ഇത്തവണ സിപിഐഎമ്മിന്റെ ഭാഗമായതോടെയാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version