Kerala

ആം ആദ്മി പാർട്ടി സ്ഥാപക ദിനവും ഇന്ത്യൻ ഭരണഘടന ദിനവും ആഘോഷിച്ചു

Posted on

 

കോട്ടയം :ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 നവംബർ 26ന് പാർട്ടിയുടെ പതിനഞ്ചാമത് സ്ഥാപക ദിനവും
77 മത് ഭരണഘടന ദിനവും ആഘോഷിച്ചു.ഭരണഘടനയും അത് വിഭാവന ചെയ്യുന്ന മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും ഒക്കെ മുൻപ് എങ്ങും ഇല്ലാത്ത വിധം പ്രതിസന്ധികൾ നേരിടുന്ന കാലഘട്ടത്തിലൂടെ ഇന്ന് നമ്മൾ കടന്നു പോകുമ്പോൾ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

ഭരണഘടന ജനങ്ങൾക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, അധികാരികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിനും, ബാധ്യസ്ഥരായവർ ഭരണഘടനാ സ്ഥാപനങ്ങളെ തന്നെ അട്ടിമറിച്ചുകൊണ്ട് ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയാണ് ഉയർത്തി കൊണ്ടിരിക്കുന്നത്.

ആയതുകൊണ്ട് ഭരണഘടന സംരക്ഷിക്കേണ്ടതിന്റെയും ഉയർത്തി പിടിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് 2026 നവംബർ 26 മുതൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ഭരണഘടന സംരക്ഷണ യജ്ഞത്തിന്ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ ഘടകം തുടക്കം കുറിച്ചിരിക്കുന്നു.

ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്ന് തിരിച്ചു അറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങൾ രാജ്യത്തുടനീളം നടത്തിവരുന്ന ആം ആദ്മി പാർട്ടിയുടെ
പതിനഞ്ചാം ജന്മദിനവും സമുചിതമായി ആഘോഷിച്ചു.നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചും, തെരഞ്ഞെടുക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തിയും, സ്ഥാനമാനങ്ങൾ നൽകിയുംഒക്കെ വരുതിയിലാക്കി ഈ പാർട്ടിയെ തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന് നേതാക്കൾ ഓർമിപ്പിച്ചു.

പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് ശ്രീ ജോയ് തോമസ് ആനിത്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന അധ്യക്ഷന്റെ ചാർജ് വഹിക്കുന്ന ഡോക്ടർ സെലിൻ ഫിലിപ്പ് യോഗ ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന ജനറൽ സെക്രട്ടറി അലി സുജാത് ഭരണഘടന സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ജില്ലാ സെക്രട്ടറി ഇ. എം. സുരേഷ്, വൈസ് പ്രസിഡണ്ട് ജയേഷ് ജോർജ് പാലാ, സിന്ധു രാഗേഷ്, നേതാക്കന്മാരായ രാജു താന്നിക്കൽ, ജോൺ വർഗീസ്, ജയ്മോൻ,
ടോബി എബ്രഹാം, പ്രിൻസ് മാമൂട്ടിൽ, ഷിബി ജേക്കബ്, ജോയി കളരിക്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version