Kerala

എലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് എ കെ ശശീന്ദ്രൻ

Posted on

നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ ഉണ്ടായ തോൽ‌വിയിൽ വീഴ്ച സമ്മതിച്ച് മുൻമന്ത്രി എകെ ശശീന്ദ്രൻ.

സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച സംഭവിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. എൻസിപി കോഴിക്കോട് ജില്ലാ എക്‌സിക്യൂവിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്നും, തെറ്റുകൾ തിരുത്തി മുൻപോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

എൽഡിഎഫിനുണ്ടായ തോൽ‌വിയിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും എലത്തൂരിലെ വീഴ്ചയിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. പരാജയത്തെ സിപിഐഎം വളരെ ഗൗരവമായി വിലയിരുത്തുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version