Kerala
എൽഡിഎഫിൽ നിന്ന് CPI വിട്ടുപോകുമെന്ന് ആരും ധരിക്കരുത്; എ കെ ബാലൻ
സിപിഐ-സിപിഐഎം ബന്ധം അറ്റുപോകുമെന്ന ധാരണ വേണ്ടെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ഭരണതലത്തിലും രാഷ്ട്രീയമായും ബന്ധം ശക്തമാണ്. എൽഡിഎഫിലെ ആരും യുഡിഎഫിലേക്ക് പോകില്ലെന്നും എ കെ ബാലൻ പറഞ്ഞു.
യുഡിഎഫ് കൺവീനർ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇതിനർഥം യുഡിഎഫ് ശുഷ്കമാണെന്നതാണെന്ന് എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിൽ നിന്ന് ഒരു ഘടക കക്ഷിയെ കിട്ടാതെ ജന്മത്തിൽ യുഡിഎഫ് അധികാരത്തിൽ വരില്ലെന്ന സന്ദേശമാണ് ഇതുവഴി അടൂർ പ്രകാശ് നൽകിയതെന്ന് അദേഹം പറഞ്ഞു.
എൽഡിഎഫിൽ ഏതെങ്കിലും രൂപത്തിൽ സിപിഐ വിട്ടുപോകുമെന്ന് ആരും ധരിക്കരുത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് ഏതെങ്കിലും ഘടക കക്ഷി യുഡിഎഫിലേക്ക് പോകുമെന്ന് കരുതേണ്ടെന്ന് എകെ ബാലൻ പറഞ്ഞു.
കേരളത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ തലയും ഹൃദയവുമാണ് സിപിഐഎമ്മും സിപിഐയുമെന്ന് അദേഹം പറഞ്ഞു.