Kerala

ഗംഭീരമായ തുടക്കമാണ് സൈന്യം നടത്തിയിരിക്കുന്നത്, ഇന്ത്യൻ സൈന്യത്തിനും കേന്ദ്രസർക്കാരിനും പൂർണ്ണ പിന്തുണ; എ കെ ആന്റണി

Posted on

ഇന്ത്യൻ സൈന്യത്തിനും കേന്ദ്രസർക്കാരിനും പൂർണ്ണ പിന്തുണയുമായി മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. ഈ തുടക്കം വളരെ നന്നായിരിക്കുന്നു.

ഗംഭീരമായ തുടക്കമാണ് സൈന്യം നടത്തിയിരിക്കുന്നതെന്നും അതിർത്തിക്ക് അപ്പുറത്തേക്ക് ഇനിയും ആക്രമണങ്ങൾ നടത്തി എല്ലാ ഭീകര കേന്ദ്രങ്ങളും തകർക്കുന്നതിന് സൈന്യത്തിന് സമ്പൂർണ്ണമായിട്ടുള്ള ഒരു അനുമതി കേന്ദ്രസർക്കാർ നൽകിയിട്ടുണ്ടെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ സൈന്യം തുടർനടപടികളുമായി മുന്നോട്ടു പോകണമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഈ ആക്രമണം ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ടൂറിസവും വ്യവസായവും കാശ്മീരിൽ തകർത്ത ഭീകരന്മാർക്കും പാക്കിസ്ഥാനും ഉചിതമായിട്ടുള്ള നടപടിയാണ് ഈ തുടക്കം. ആയതിനാൽ കേന്ദ്രസർക്കാരിനും സൈന്യത്തിനും മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി അഭിനന്ദനങ്ങളും അറിയിച്ചു. അതേസമയം ആന്റ്ണി കേന്ദ്രസർക്കാരിനെ പേരെടുത്ത് അഭിനന്ദനം അറിയിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആകട്ടെ സൈന്യത്തിന് പിന്തുണയും അഭിമാനവും അർപ്പിച്ച് രംഗത്തെത്തി.

എന്നാൽ രാഹുൽഗാന്ധി കേന്ദ്രസർക്കാരിന് പിന്തുണയോ മറ്റോ നൽകിയില്ല എന്നതും ശ്രദ്ധേയമാണ്. രാഹുലിന്റെ വാക്കുകളിൽ കേന്ദ്രസർക്കാർ സംബന്ധിച്ച് പരാമർശം ഉണ്ടായിട്ടില്ല അങ്ങനെയിരിക്കെയാണ് മുൻ പ്രതിരോധ മന്ത്രി സൈന്യത്തെയും ഓപ്പറേഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിന് പിന്തുണ അർപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version