Kerala

എ എ റഹീം CPM തിരുവനന്തപുരം ജില്ലാ സെക്രട്ടറി

Posted on

തിരുവനന്തപുരം: എ എ റഹീമിനെ തിരുവനന്തപുരം ജില്ല സെക്രട്ടറിയാക്കാനുള്ള തീരുമാനത്തിന് അംഗീകാരം. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.

ജില്ലാ സെക്രട്ടറി വി ജോയ് തെരഞ്ഞെടുപ്പിൽ വർക്കലയിൽ മത്സരിക്കാനിരിക്കെയാണ് മാറ്റം. സിറ്റിങ് എംഎൽഎമാർ തന്നെ തലസ്ഥാനത്ത് മത്സരിക്കണം എന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വിജയസാധ്യത പരിഗണിച്ചാണ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയിലെത്തിയത്. കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version