Kerala

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് പതിനഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

Posted on

ഇടുക്കി: എലപ്പാറ – വാഗമൺ റോഡിൽ ബോണാമിക്ക് സമീപം കട്ടപ്പനയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസ്സും വാഗമണ്ണിൽ നിന്നും വന്ന മരിയഗിരി സ്കൂൾ ബസ്സും തമ്മിൽ കൂടിയിടിച്ച് 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

കുട്ടികൾ ആരുടേയും പരിക്ക് സാരമല്ല. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൻ്റെ വീതി കുറവാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണെന്ന് പരാതി ഏറെ ഉണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version